എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നുവെന്ന് ഹാദിയ നിലവിളിച്ചു

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ വനിതാ പ്രവര്‍ത്തകരെ വീട്ടുകാര്‍ തടഞ്ഞു. ഹാദിയയ്ക്ക് നല്‍കാന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ചോക്ലേറ്റുകളുമായെത്തിയ വനിതാ പ്രവര്‍ത്തകരെയാണ് ഹാദിയയ്ക്ക് ഇതൊന്നും വേണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ മടക്കി അയച്ചത്. എന്നാല്‍ ഇതെല്ലാം മുറിയുടെ ജനാലയിലൂടെ കണ്ട ഹാദിയ ‘എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നു’ എന്ന് നിലവിളിച്ചതായി വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

എല്ലാവരും സ്വാതന്ത്ര്യത്തോടെ കഴിയുമ്‌ബോള്‍ ഹാദിയ മൂന്ന് മാസമായി വീട്ടുതടങ്കലിലാണ്. ഞങ്ങളെ പോലെ അവള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ അവകാശമുണ്ട്. ഹാദിയയ്ക്ക് വായിക്കാന്‍ കുറച്ച് പുസ്തകങ്ങളും, വസ്ത്രങ്ങളും, ചോക്ലേറ്റുകളും നല്‍കാനാണ് തങ്ങളെത്തിയത്. അല്ലാതെ അവളെ കാണണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹാദിയയ്ക്ക് വേണ്ടതെല്ലാം വാങ്ങിച്ചുകൊടുക്കാന്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ സമ്മാനങ്ങളൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു.

ഇതോടെ വീടിന് പുറത്ത് പോസ്റ്ററുകള്‍ പിടിച്ച് വായ് മൂട്ടിക്കെട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *