ആരോഗ്യമന്ത്രി സ്ത്രീയായതിനാലാണ് അവരെ വളഞ്ഞിട്ട് ആക്രമിക്കാതിരുന്നത്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. ആരോഗ്യമന്ത്രി സ്ത്രീയായതിനാലാണ് പ്രതിപക്ഷം അവരെ വളഞ്ഞിട്ട് ആക്രമിക്കാതിരുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.

 
സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാനേജ്‌മെന്റും സര്‍ക്കാറും ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്താനൊരുങ്ങുകയാണ് പ്രതിപക്ഷം.

 

 

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി ഉറപ്പാക്കണം, എന്‍.ആര്‍.ഐ ഫീസിനത്തില്‍ വാങ്ങുന്നതില്‍ അഞ്ച് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണം എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *