മധുര: മാതാപിതാക്കള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വീണ്ടും ബ്ലൂവെയില്‍ മരണം. ഇത്തവണ ഇരയായത് തമിഴ്നാട്ടിലുള്ള 19കാരനായ വിഘ്നേഷ് എന്ന വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വിഘ്നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്. വിഘ്നേഷിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ബ്ലൂവെയില്‍ കളിച്ചിരുന്നതായി പറയുന്നു. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയാണ് വിഘ്നേഷ്. വിഘ്നേഷ് ബ്ലൂവെയില്‍ കളിച്ചതായി ഇയാളുടെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
