ന്യൂഡല്‍ഹി: സ്വതന്ത്രഭാരതത്തില്‍ ആദ്യ കരസേനയെ പുനര്‍വിന്യസത്തിന് ഒരുങ്ങി കേന്ദ്രം. ഓഫീസര്‍മാരാടക്കം 57,000 സൈനീകരെ പുനര്‍വിന്യസിക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതില്‍ ഓഫീസര്‍മാര്‍, ജെസിഒ തുടങ്ങിയ തസ്തികകളിലും പുനര്‍വിന്യാസമുണ്ടാകും.
പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഷേകത്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുദ്ധ ക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ പുനര്‍വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. സമിതിയുടെ 99 നിര്‍ദ്ദേശങ്ങളില്‍ 65 എണ്ണം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍, ദോക്ലാമില്‍ നിലനിന്ന ഇന്ത്യ ചൈന സംഘര്‍ഷമല്ല പുനര്‍വിന്യാസത്തിന് കാരണമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് ഏറെക്കാലമായി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കരസേന വര്‍ക്ക് ഷോപ്പുകളുടെ പുനസംഘടനയും നവീകരണത്തിനും പുറമെ, റേഡിയോ മോണിറ്ററിങ് കമ്ബനി, എയര്‍സപ്പോര്‍ട്ട് സിഗ്‌നല്‍ റെജിമെന്റ്, കോമ്‌ബോസിറ്്‌റ് സിഗ്‌നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്‌നല്‍ റെജിമെന്റുകള്‍ സംയോജിപ്പിച്ച് സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തും.
സൈനീക ഫാമുകള്‍ നിര്‍ത്തലാക്കുന്നതിനും സൈനീക പോസ്റ്റല്‍ സംവിധാനം യുദ്ധമേഖലകളില്‍ മാത്രമാക്കുന്നിതിനും എന്‍സിസിയുടെ കാര്യക്ഷമതയ്ക്കും മാറ്റമുണ്ടാകും.
