കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ടതിതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ബസിനു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ബദമി ബാഗിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍, ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഹെഡ്‌കോണ്‍സ്റ്റബില്‍ കൃഷ്ണന്‍ ലാല്‍ കൊല്ലപ്പെടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാക് സൈനികര്‍ അതിര്‍ത്തിലംഘിച്ചു അക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *