അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗി അടക്കം 9 പേര്‍ക്കെതിരെയാണ് കുറ്റപത്രം. എസ്പി ത്യാഗിക്ക് പുറമെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകനായ ഗൗതം ഖൈത്താന്‍, മുഖ്യ ഇടനിലക്കാരന്‍ കാര്‍ലോ ജെറോസ എന്നിങ്ങനെ 9 പേരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.

അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2002ലാണ് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കായുള്ള വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി ഇറ്റാലിയന്‍ കമ്ബനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്ബനി അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിലുമായി കേന്ദ്രം കരാറിലെത്തിയത്.

കരാറിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതായി 2013ലാണ് ആരോപണം ഉയര്‍ന്നത്. ഗൗതം ഖൈത്താനാണ് അഴിമതിയുടെ ബുദ്ധി കേന്ദ്രമെന്നാണ് സിബിഐ കണ്ടെത്തല്‍.ഹെലികോപ്റ്റര്‍ പറക്കാനുള്ള ഉയരം ഉള്‍പ്പടെയുള്ള സാങ്കേതിക വ്യവസ്ഥകളില്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിനെ സഹായിക്കാന്‍ മാറ്റം വരുത്തി എന്നതാണ് പ്രധാന ആരോപണം.

യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *