കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സ്വിസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ നല്ല സുഹൃത്താണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ല്യൂതാര്‍ഡ് പറഞ്ഞു.

 

 

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ല്യൂതാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി എന്നും ഡോറിസ് ല്യൂതാര്‍ഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *