ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു

ബംഗളുരു സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ബസവനഗുഡി മുതല്‍ ഗൌരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
അതേസമയം ഗൌരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്തിയും വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് സ്വവസതിയില്‍ വെച്ച് ഗൌരിയെ അക്രമിസംഘം വെടിവെച്ചുകൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *