ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാര്‍ കേസ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതലയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ മൃതശരീരം ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി…
