മെഡിക്കല്‍ കോഴ: അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായി തെളിവ് ലഭിക്കാത്തതാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് പറഞ്ഞു.

കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *