മോഡീ, നിങ്ങള്‍ ഈ കൊലപാതകത്തെ അപലപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം കറുത്ത ദിനങ്ങള്‍ കാണേണ്ടി വരും: ന്യുയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ‘ദ ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം’. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോഡി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങള്‍ കാണേണ്ടി വരുമെന്ന് ന്യുയോര്‍ക്ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നത്.

‘ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് ന്യുയോര്‍ക്ക് ടൈംസിന്റെ വിമര്‍ശനം. ‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോഡി അപലപിക്കണം. ഹിന്ദുത്വവാദികളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയുകയും ചെയ്യണം. ഇല്ലെങ്കില്‍ വിമര്‍ശകര്‍ക്ക് പ്രതികാരം ഭയന്ന് ജീവിക്കേണ്ടി വരും. ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട നാളുകള്‍ കാണും ‘ ന്യുയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട നീതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി അനുകൂല അന്തരീക്ഷം ഒരുക്കിയിരിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നുന്നുണ്ട്.

ദ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍

മതേതരവാദികളെ അധിക്ഷേപിക്കുന്ന തന്റെ വലതുപക്ഷ അനുയായികളിലൂടെ ആള്‍ക്കൂട്ട ഭരണം നടപ്പിലാക്കാനുള്ള അന്തരീക്ഷം നരേന്ദ്ര മോഡി സൃഷ്ടിച്ചിരിക്കുകയാണ്. ‘ുൃലേൈശൗേലേ’െ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ സൃഷ്ടിക്കുന്ന വിദ്വേഷം തീര്‍ത്തും ദോഷകരമാണെന്നും ന്യുയോര്‍ക്ക് ടൈംസ് കൂട്ടിച്ചേര്‍ത്തു.

ഇതിനു മുമ്പും മോഡിയേയും ബിജെപി ഗവണ്‍മെന്റിനെയും രൂക്ഷമായ ഭാഷയില്‍ ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിച്ചിരുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ ഭരണം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയയിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. യോഗിയുടെ അധികാര വാഴ്ചയോടെ ന്യൂനപക്ഷങ്ങള്‍ക്ക് ‘മോഡിയുടെ സ്വപ്‌നഭൂമി’ ഒരു കലാപ ഭൂമിയായി മാറുമെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണം.

എന്‍ഡിടിവിയില്‍ സിബിഐ റെയ്ഡ് ഉണ്ടായ സമയത്തും പത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് സിബിഐ അയച്ച കത്തിനെകുറിച്ചായിരുന്നു അന്നത്തെ എഡിറ്റോറിയല്‍. ‘ഇന്ത്യന്‍ പത്രങ്ങള്‍ക്ക്, പത്ര സ്വാതന്ത്ര്യത്തെകുറിച്ച് ഒരു പാഠവും ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നും ആവശ്യമില്ലെന്നാണ്’ കത്തില്‍ സൂചിപ്പിച്ചിരുന്നുത്. ഇതിനെ സംബന്ധിച്ച എഡിറ്റോറിയലിന് ശേഷമാണ് ഗൗരി ലങ്കഷിന്റെ കൊലപാതകത്തില്‍ മോഡിയുടെ മൗനത്തെ ന്യൂയോര്‍ക്ക് ടൈംസ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *