കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കുമ്മനവും; കുമ്മനടിയെ ട്രോളി സോഷ്യല്‍ മീഡിയ

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡീയയില്‍ ടോളുകളുടെ പൊടിപൂരം.

കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തുമെന്നും ഇദ്ദേഹത്തിന് ഇത് തന്നെയാണോ പണിയെന്നുമാണ് പലരുടേയും ചോദ്യം. സാക്ഷാല്‍ കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് എന്നായിരുന്നു ട്രോളുകളില്‍ പറയുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തില്‍ സ്വീകരണം നല്‍കാത്തത് വിവാദമായപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തയ്യാറായത്. എന്നാല്‍ കേരളത്തില്‍ എത്തിയാലല്ലേ സ്വീകരണം നല്‍കാന്‍ കഴിയൂ എന്ന് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *