തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്റെ നടത്തിപ്പുകാരനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ പറഞ്ഞതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. ദൂരപരിധി കുറച്ചതില്‍ നടന്നത് വന്‍ അഴിമതിയുണ്ടെന്നും സുധീരന്‍ ആരോപിച്ചു.
