പത്തനംതിട്ടയില്‍ വാഹനാപകടം, ടൂറിസ്റ്റ് ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. ചെങ്ങറ സ്വദേശി അഭിലാഷ്, മല്ലശേരി സ്വദേശി സേതു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇലന്തൂരിനു സമീപം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും രണ്ടു ബസ് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *