മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുസ്ലിംലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു.

പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *