തിരവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് കളക്ടര്‍ അനുപമയെ അടിയന്തിരമായി വിളിപ്പിച്ചിരിക്കുന്നത്.
കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് നല്‍കാനിരിക്കെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചത്. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അനുപമ കൂടിക്കാഴ്ച നടത്തും. കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്കു കൈമാറും. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യാനെറ്റിനെ പേടിപ്പിക്കാന്‍ തോമസ് ചാണ്ടിയുടെ വക്കീല്‍ നോട്ടീസ്; കായല്‍ കൈയേറിയും പാടം നികത്തിയും എംപി ഫണ്ട് വിനിയോഗിച്ചും മന്ത്രി നേട്ടം ഉണ്ടാക്കിയെന്ന വാദത്തില്‍ ഉറച്ചു നില്ക്കുന്ന ചാനല്‍ മന്ത്രി സത്യവാങ്മൂലത്തില്‍ സ്വത്ത് മറച്ചു വച്ച കാര്യവും പുറത്തുവിട്ടു
കെ എസ് ആര് ടി സിയില്‍ ശമ്ബളം മുടങ്ങാതിരിക്കാന്‍ സ്വന്തം പണം മുടക്കുമെന്നു പറഞ്ഞ പുതിയ മന്ത്രിക്ക് രോഗം വന്നപ്പോള്‍ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ മുടക്കിയത് 1.91 കോടി രൂപ; മേയറായി ഒന്നരക്കൊല്ലം ഇരുന്നിട്ടും നയാപൈസ വാങ്ങാത്ത വികെസി ഉടമ എംഎല്‍എ ആയിരിക്കുന്ന നാട്ടില്‍ ശതകോടീശ്വരനായ മന്ത്രി വാചകമടി തുടരുന്നു
എന്‍ജിനിയറാകാന്‍ പഠിച്ച ശേഷം കുവൈറ്റില്‍ എത്തി ശതകോടികളുടെ അധിപനായ ബിസിനസ്സുകാരനായി; രാഷ്ട്രീയ മോഹത്തോടെ പണം എടുത്തു വീശിയപ്പോള്‍ കുട്ടനാട്ടുകാര്‍ എംഎല്‍എയാക്കി; ജനപ്രതിനിധിയായപ്പോഴും വ്യവസായ സാമ്രാജ്യം കൈവിടാതെ കാത്ത് കുവൈറ്റ് ചാണ്ടിയെന്ന വിളിപ്പേരുകാരനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയുടെ ജീവിതം ഇങ്ങനെകിളിരൂര് പീഡനക്കേസില്‍ ഇരയുടെ മൊഴിയില്‍ വന്ന വിഐപി; രാഷ്ട്രീയത്തില്‍ എത്തിയത് കരുണാകരന് കോടികള്‍ നല്‍കിയെന്ന ആരോപണവും പ്രതിപക്ഷം വേണ്ടുവോളം ഉപയോഗിച്ചു; എംഎല്‍എ കുവൈറ്റില്‍ ബിസിനസ് നോക്കി നടത്തിയപ്പോള്‍ വിമര്‍ശകരെ പച്ചത്തെറി വിളിച്ച് മണ്ഡലം ഭരിച്ചത് അനിയന്; മത്സരിക്കും മുമ്ബേ മന്ത്രിസ്ഥാനവും വകുപ്പും പ്രഖ്യാപിച്ച് കേമനായി;
മന്ത്രിയാകുന്ന തോമസ് ചാണ്ടിയെ വിടാതെ അനേകം വിവാദങ്ങള്വിവാദ റിസോര്‍ട്ട് പണിതത് കര്‍ഷക തൊഴിലാളിക്ക് വീടുവയ്ക്കാന്‍ നല്കിയ അനുമതിയുടെ ബലത്തില്‍ പണം നല്കി; അഞ്ച് കിലോമീറ്റര്‍ കായല്‍ അതിര്‍ത്തി തിരിച്ച് സ്വന്തമാക്കി; എംപി ഫണ്ട് വാങ്ങി സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് പണിത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍; പണക്കൊഴുപ്പില്‍ മന്ത്രിയായ എന്‍സിപി നേതാവിനെ പിണറായി കെട്ടു കെട്ടിക്കുമോ?
ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി. കായല്‍ കൈയേറി തുടങ്ങിയ ആക്ഷേപങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
അതേസമയം മന്ത്രി തോസമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികകൃതമാണെന്ന് ആലപ്പുഴ നഗര സഭ കണ്ടെത്തി. ആലപ്പുഴ നഗര സഭ എഞ്ചിനീയറിങ് വിഭാഗമാണ് ഇത് കണ്ടെത്തിയത്. അതേസമയം തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച ഫയല്‍ കാണാതായതില്‍ നാല് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.
