വേങ്ങര പിടിക്കാന്‍ 14 പേര്‍

വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു.

ഈ മാസം 27 വരെ പത്രിക പിന്‍വലിക്കാം. സ്ഥാനാര്‍ത്ഥികളോടൊപ്പം അഞ്ചു ഡമ്മി സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിച്ചുണ്ട്. ഇവര്‍ പിന്‍വലിക്കുന്നതോടെ ഒമ്ബതുപേര്‍ വേങ്ങരയിലെ അങ്കത്തട്ടിലുണ്ടാവും. മുസ്ലിം ലീഗ് വിമതന്‍ അഡ്വക്കറ്റ് ഹംസയുള്‍പ്പെടെ രണ്ടുസ്വതന്ത്രരും മത്സരംഗത്തുണ്ട്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ കാദര്‍, എന്‍ ഡി എ സ്ഥാനാര്‍ത്തി കെ ജനചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നസീര്‍ തുടങ്ങിയവരാണ് പത്രിക സമര്‍പ്പിച്ച പ്രമുഖര്‍. ഈ മാസം 25 നാണ് സൂക്ഷ്മപരിശോധന. 27ാംതിയ്യതി പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ മത്സരത്തിന്റെ ചിത്രം വ്യക്തമാവും.

മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ കുടുംബയോഗങ്ങള്‍, പൊതുയോഗങ്ങള്‍, മണ്ഡല പര്യടനം തുടങ്ങി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *