തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണം: എം.എം ഹസന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇ.പി ജയരാജനോട് പോലും കാണിക്കാത്ത മൃദുസമീപനമാണ് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് എം.എം ഹസന്‍ പറഞ്ഞു. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി.

 

അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവില്ലെന്നും ഹസന്‍ പറഞ്ഞു. മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രാജി ആവശ്യപ്പെടണം എന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ വിഷയത്തിനോട് പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *