കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്: തോമസ് ചാണ്ടി

ആലപ്പുഴ: താന്‍ കായല്‍ കൈയേറി റിസോട്ട് നിര്‍മിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി.കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സര്‍ക്കാരിനോ അറിയില്ല. വഴി സര്‍ക്കാര്‍ കാണിച്ചു തന്നാല്‍ മണ്ണിട്ട് നികത്തിയത് മാറ്റാന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ല. നല്ലത് ചെയ്താലും എങ്ങനെ കുഴപ്പമുണ്ടാക്കാമെന്നാണ്ചിലര്‍ ചിന്തിക്കുന്നത്. അവരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ കായല്‍ കൈയേറ്റ ആരോപണമെന്നും തോമസ് ചാണ്ടി പറഞ്ഞു.

ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണോയെന്ന ചോദ്യത്തിന്, പുറത്ത് നിന്നാണെന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *