കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ്് കിളയ്ക്കുന്നതിനിടെ സ്‌ഫോടകവസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
