കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ മന്ത്രിയുടെ പരിപാടി ദുബായില്‍ സംഘടിപ്പിക്കുന്നു

ദുബായ് :സാസ്‌കാരിക കാര്യ വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ നേത്യത്തിലുള്ള സംഘം സെപ്തംബര്‍ ഇരുപത്തി ഏഴിന് വൈകീട്ട് ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നു.

കോണ്‍സുലേറ്റ് ഹാളില്‍ ഇതിന്റ് ഭാഗമായി നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രവാസികള്‍ക്ക് പങ്കുവെയ്ക്ക്കാവുന്നതാണ്. മന്ത്രിക്ക് പുറമെ സാംസ്‌കാരിക കാര്യ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്‌ െഎ.എ.എസ് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി പ്രമോദ് എന്നിവര്‍ ഈ സംഘത്തില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പുറത്തിറക്കിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎന്‍ ഗോപിയെ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍ 0558867958

Leave a Reply

Your email address will not be published. Required fields are marked *