വോട്ട് തേടി സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കൊച്ചു ഗായിക യുംന അജിന്‍ പിന്തുണ തേടി നാട്ടുകാര്‍ക്ക് മുന്നില്‍

മലപ്പുറം സീ ടി.വി ചാനലിന്റെ സരിഗമപ പരിപാടിയിലെ ഫൈനലിസ്റ്റായ യുംന തനിക്ക് വോട്ട് ചെയ്യണമെന്ന് മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. തിരൂര്‍ താനാളൂര്‍ സ്വദേശിനിയാണ് ആറാം ക്ലാസുകാരി ഗായിക.

”എല്ലാവരും തെരഞ്ഞെടുപ്പിെന്റ തിരക്കിലാണ്. എന്റെ ഉമ്മയുടെ നാടുകൂടിയാണ് വേങ്ങര. അവിടെ നമുക്ക് ഒരു സ്ഥാനാര്‍ഥിക്കേ വോട്ട് ചെയ്യാന്‍ പറ്റൂ. എന്നാല്‍, ലോകത്തുള്ള ആര്‍ക്കും എനിക്ക് വോട്ട് ചെയ്യാം. ഒക്ടോബര്‍ അവസാനം നടക്കുന്ന ഫൈനലില്‍ നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാവണം” യുംന പറഞ്ഞു. ഞായറാഴ്ച യുംനയും കുടുംബവും മുംബൈയിലേക്ക് പോവും. പിതാവ് അജിന്‍ ബാബു, മുജീബ് താനാളൂര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *