മോഷണമല്ല, നിഷ്‌കളങ്കമായ അടിച്ചുമാറ്റലിലൂടെ ഹാരി രാജകുമാരനെ അവള്‍ വീഴ്ത്തി

സ്വന്തം അല്ല എന്ന തോന്നലുണ്ടെങ്കിലല്ലേ മറ്റുള്ളവരുടേത് എടുത്താല്‍ അത് മോഷണമാവുകയുള്ളൂ. തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം തന്റേതാണെന്ന നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമയാണ് ആ മോഷ്ടാവെങ്കില്‍ അവളെ ലോകം മുഴുവന്‍ നെഞ്ചോട് ചേര്‍ക്കും അത്തരമൊരു നിഷ്‌കളങ്ക വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഷണം നടന്നത് ഹാരി രാജാകുമാരന്റെ മൂക്കിന്‍ തുമ്ബിലായിട്ടു പോലും ഈ കഥയിലെ മോഷ്ടാവാണ് താരം. അവളുടെ നിഷ്‌കളങ്കതയാണ് ഈ മോഷണത്തെ അത്രമേല്‍ പ്രിയങ്കരമാക്കിയത്.

സിറ്റിങ് വോളിബാള്‍ കാണാനെത്തിയതായിരുന്നു ഹാരി രാജകുമാരന്‍. കയ്യില്‍ കരുതിയ പോപ്‌കോണ്‍ കഴിച്ചു കൊണ്ടായിരുന്നു ഹാരി കളി കണ്ടത്. എന്നാല്‍ തൊട്ടടുത്തിരിക്കുന്ന രണ്ട് വയസ്സുകാരി എമിലി ഹെന്‍സണ്‍ തനിക്കവകാശപ്പെട്ട പോപ് കോണ്‍ എന്ന പോലെ ഹാരിയുടെ കൈവശമുള്ള പോപ്‌കോണ്‍ ആസ്വദിച്ചു കഴിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളില്‍.

ഒടുവില്‍ കുട്ടിക്കുറുമ്പിനെ കയ്യോടെ പിടികൂടി രസകരമായി പ്രതികരിക്കുന്ന ഹാരിയെയും ദൃശ്യങ്ങളില്‍ കാണാം. 2011ല്‍ അഫ്ഗാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇരു കൈകളും നഷ്ടപെട്ട മുന്‍ എന്‍ജിനിയര്‍ ഡേവിഡ് ഹെന്‍സണിന്റെ മകളാണ് എമിലി.

Leave a Reply

Your email address will not be published. Required fields are marked *