മുംബൈ: പുരുഷ സഹപാഠിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ബാന്ദ്രയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്.
പീഡനത്തിനിരയായ കുട്ടി തന്നെ തന്റെ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കക്കൂസിലേയ്ക്ക് പോയ തന്നെ പിടിച്ചുവലിച്ച് ടെറസിന് മുകളിലെത്തിച്ചുവെന്നാണ് ഇരയുടെ മൊഴി. സെപ്റ്റംബര്‍ 29നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രകൃതി വിരുദ്ധ പീഡനത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടി മാനസീകമായി തകര്‍ന്നിരുന്നു. ഇത് കണ്ട് രക്ഷിതാക്കള്‍ കുട്ടിക്ക് ചികില്‍സ തേടിയിരുന്നു. ഇതിനിടയിലാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.
