സ്വച്ഛ് ഭാരത് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരില്‍ കേരളം ഒന്നാമത്. പദ്ധതി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം യാതൊരു പുരോഗതിയുമില്ല.
ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു സ്വച്ഛ്ഭാരത് പദ്ധതിയുടെ ആദ്യ ഊന്നല്‍. പദ്ധതി ആരംഭിച്ച് കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെ കേരളമാണ് ഇക്കാര്യം ഏറ്റവും നന്നായി നിര്‍വ്വഹിച്ചതെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തില്‍ നാല് ലക്ഷത്തോളം പേരാണ് ഒറ്റമുറി വീടുകളില്‍ താമസിക്കുന്നത്. എന്നാല്‍ ഇവിടുത്തെ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് വീടുകലില്‍ കക്കൂസ് ഇല്ലാത്തത്. അതായത് കേരളം കണക്കുകളിലെ സൂചനകളെക്കാള്‍ രണ്ട് മടങ്ങ് ഭേദമാണ്.
മൂന്ന് വര്‍ഷത്തിനിടെ ഇവരില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൌചാലയം ആയി. 10 കുടുംബങ്ങള്‍ക്ക് ഒരു ശൌചാലയം എന്ന് നിലയിലാണ് ബിഹാറിലും ഉത്തര്‍പ്രദേശിലും പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ശൌചാലയ സൌകര്യമില്ലെന്ന് കണ്ടെത്തിയ വീടുകളില്‍ 83 ശതമാവും ഇപ്പോഴും അതേപടിയാണെന്നും കണക്കുകള്‍ പറയുന്നു.
