കോട്ടയം: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപിച്ച പി.സി ജോര്‍ജ്, ആലുവ റൂറല്‍ എസ്.പിയുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സി.പി.എം നേതാക്കള്‍ക്കു വേണ്ടി സ്ഥിരമായി ഹാജരാകുന്ന ഉദയഭാനു പ്രതിസ്ഥാനത്തുള്ള കൊലക്കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഉദയഭാനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാങ്ങിക്കൂട്ടിയ ഭൂമിയില്‍ സി.പി.എം നേതാക്കള്‍ക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് ഈ കേസിലുള്ള പങ്കും അന്വേഷിക്കണംമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക അമിതമായ ആഹഌദമില്ല. ദിലീപ് വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
