ഈ മാസം 13ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് അറിയിച്ചു.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പെട്രോളിയം വിലവര്‍ധന, ജി എസ് ടി നടപ്പാക്കിയതുകൊണ്ട് ജനം അനുഭവിക്കുന്ന ദുരിതം എന്നിവയ്‌ക്കെതിരെയുള്ള ജനകീയ പ്രതിഷേധമാവും ഹര്‍ത്താല്‍. ജൂണ്‍ 24 മുതല്‍ ആസ്റ്റ് 24 വരെ 128 ശതമാനം പെട്രോളിനും 387 ശതമാനം ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കൊള്ള നടത്തിയത്.

അധിക നികുതിയില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറായില്ല. കര്‍ണാടക സര്‍ക്കാര്‍ ഈ അധിക വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. മുന്‍ യു ഡി എഫ് സര്‍ക്കാര്‍ വിലവര്‍ധനയുണ്ടായപ്പോള്‍ മൂന്നു തവണ അധിക വരുമാനം വേണ്ടെന്ന് വെച്ച് ജനങ്ങളുടെ ഭാരം കുറച്ചിരുന്നു. 160 രാജ്യങ്ങളില്‍ ആവശ്യമായ മുന്നൊരുക്കത്തോടെയും ജനങ്ങളെ ബോധിപ്പിച്ചും വിജയകരമായി ജി എസ് ടി നടപ്പാക്കിയപ്പോള്‍ പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. യു പി എ കൊണ്ടുവന്ന ജി എസ് ടി ബില്ലില്‍ നിന്ന് ഏറെ വ്യതിചലിച്ചാണ് നടപ്പാക്കിയത്.

സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാവാനുള്ള പ്രധാന കാരണം ജി എസ് ടിയുടെ പേരിലുള്ള കൊള്ളയാണ്. സര്‍വ്വ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്. വിലക്കയറ്റം, ക്രമസമാധാന നബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *