വാഹനമോടിച്ച അറബ് യുവതിയെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ യുവാവ് അറസ്റ്റില്‍

അബൂദാബി: ടെയില്‍ഗേറ്റിംഗ് യുഎഇ റോഡുകളില്‍ സര്‍വ്വസാധാരണമാണ്. ഒരു അറബ് ഡ്രൈവര്‍ ഒരു വനിത ഡ്രൈവറെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ കേസിന്റെ വിചാരണ അബൂദാബി കോടതിയില്‍ പുരോഗമിക്കുകയാണ്. അല്‍ ധഫ്രയിലെ റോഡില്‍ വെച്ചാണ് ഡ്രൈവര്‍ കത്തിയെറിഞ്ഞത്. ഭാഗ്യവശാല്‍ കത്തി മുന്‍ സീറ്റില്‍ വന്ന് വീഴുകയായിരുന്നു.

120 കിമീ വേഗതയില്‍ വാഹനമോടിക്കുമ്‌ബോഴാണ് പ്രതി തന്നെ പിന്തുടര്‍ന്നതെന്ന് യുവതി പറയുന്നു. ഓവര്‍ടേക്ക് ചെയ്ത് കയറിയ ഡ്രൈവര്‍ തനിക്ക് നേരെ കത്തിയെറിയുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

തന്നെ ഡ്രൈവര്‍ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് യുവതി പറയുന്നു. കാറിന്റെ നമ്ബര്‍ നോട്ട് ചെയ്ത യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വിചാരണയ്ക്കിടയില്‍ പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്ന ഒരാള്‍ക്ക് മറ്റൊരു ഡ്രൈവര്‍ക്ക് നേരെ കത്തിയെറിയാനാകില്ലെന്നാണ് പ്രതിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *