യുഡിഎഫ് സമരവേദിയില്‍ ജോസഫ്; പ്രതികരിക്കാതെ മാണി

കോഴിക്കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരവേദിയില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എത്തിയതിനെക്കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രതികരിക്കാന്‍ തയാറായില്ല. കോഴിക്കോട്ടായിരുന്ന മാണി ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.

അതേസമയം ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജോസ് കെ. മാണി എംപി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാന്പിലെ തീരുമാനത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ തൊടുപുഴയിലെ വേദിയിലാണ് ജോസഫ് എത്തിയതും പ്രസംഗിച്ചതും. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇന്ന് രാവിലെ പത്തിന് തുടങ്ങിയ സമരം വെള്ളിയാഴ്ച രാവിലെ പത്തിന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *