ആത്മവിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് വേങ്ങരയില്‍ യുഡിഎഫിന്റെ എതിരാളിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മലപ്പുറം ആത്മവിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് വേങ്ങരയില്‍ യുഡിഎഫിന്റെ എതിരാളിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അമിത്ഷായുടെയും യോഗി ആദിത്യനാഥിന്റെയും പ്രസ്താവനകള്‍ കേരളജനതയെ അപമാനിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഒറ്റകെട്ടായി ചിട്ടയോടെയാണ് നീങ്ങുന്നത്. എന്നാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്ന് പറഞ്ഞ കോടിയേരി ഇടതുമുന്നണിയുടെ ആത്മവിശ്വാസമില്ലായ്മയാണ് വ്യക്തമാക്കിയതെന്നും ഉമ്മന്‍ചാണ്ടി പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സംസ്ഥാനം പെട്രോളിന്റെ അധികനികുതി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ വിലവര്‍ധനവിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ധം ചെലുത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യുഡിഎഫ സര്‍ക്കാര്‍ പെട്രോളിന്റെ അധികനികുതിയിനത്തില്‍ ലഭിക്കേണ്ട 619കോടി രൂപ വേണ്ടെന്ന് വച്ച്, അതിന്റെ ആനുകൂല്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയതിനെ മണ്ടത്തരം എന്നാണ് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്. ഐസകിന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അമിത്ഷായും യോഗി ആദിത്യനാഥും കേരള ജനതയെ അപമാനിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  നിയമസഭാ ഉപതെരഞ്ഞെടുപ്പായിട്ടും വേങ്ങരയില്‍ ദേശീയ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *