കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.

ഈ പട്ടികയുമായി പോയാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നും, ഗ്രൂപ്പിനായി നിലകൊള്ളുന്നവരാണ് പട്ടികയുമായി രംഗത്തുവന്നതെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. കാണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത് പരിശോധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം സമര്‍പ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ല. 82 പേരുടെ പട്ടികയില്‍ വനിതകള്‍ 18 പേര്‍ മാത്രമാണുള്ളത്, 45 വയസ്സില്‍ താഴെയുള്ളവര്‍ 10 പേര്‍ മാത്രമാണ്.

കൂടാതെ, ഭാരവാഹികളിലെ പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവരാണ്. ര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍.ശക്തന്‍, എ.എ.ഷുക്കൂര്‍, ബാബു പ്രസാദ്, വി.ജെ.പൗലോസ് തുടങ്ങിയവര്‍ പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്.

എന്നാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *