തീര്‍ഥാടന സീസണിലെ സൗകര്യങ്ങള്‍ മാസപൂജ സമയത്തും ലഭ്യമാക്കും

പത്തനംതിട്ട:  ശബരിമല തീര്‍ഥാടന സീസണില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങള്‍ മാസപൂജ സമയത്തും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അയ്യപ്പസേവാ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭ്യമാണ്. ഈ സമയത്ത് ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങളും സജ്ജീകരണങ്ങളും ലഭ്യമല്ല. സീസണ്‍ സമയത്തുള്ള സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥിരമാക്കി തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഭക്തരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *