സോളാര്‍ കേസില്‍ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു.

ജുഡീഷല്‍ കമ്മീഷന് മുമ്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍
സരിത ആവര്‍ത്തിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.

അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണു ഹേമചന്ദ്രന്റെ കത്തില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *