കുമാറിന്റെ പിഎയും താരത്തിനൊപ്പം മലചവിട്ടി

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഗണേഷ് കുമാറിന്റെ പിഎയും താരത്തിനൊപ്പം ശബരിമലയില്‍ എത്തിയിരുന്നുവെന്നും വിവരമുണ്ട്.

ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും ദിലീപ് സന്ദര്‍ശിച്ചു. ദിലീപിനെ മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കി സ്വീകരിച്ചു. മാളികപ്പുറം മേല്‍ശാന്തി മനു നമ്ബൂതിരിയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി. ക്ഷേത്രത്തില്‍ നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും നടത്തി.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതു മുതല്‍ താരം ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെ പമ്ബയിലെത്തിയ ദിലീപ് രാത്രിയോടെ തന്നെ മല ചവിട്ടുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ദര്‍ശനം നടത്തിയത്. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് ദിലീപ് മലചവിട്ടിയത്.

 
ദര്‍ശനത്തിന് ശേഷം അടുത്ത ദിവസം തന്നെ ദിലീപ് കമ്മാരസംഭവത്തിന്റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുരളിഗോപിയുടെ തിരക്കഥയില്‍ പരസ്യചിത്ര സംവിധായകനായ രതീഷ് അമ്ബാട്ടാണ് ചിത്രം ഒരുക്കുന്നത്. പാലക്കാടും അതിര്‍ത്തിയിലുമാണ് കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *