കുടുങ്ങാതിരിക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയും ഉണ്ടാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലുള്ള നടന്‍ ദിലീപ് വ്യാ ജ മെഡിക്കല്‍ രേഖയുണ്ടാക്കി കബളിപ്പിച്ചുവെന്ന് പൊലീസ്. നടി ആക്രമിക്കപ്പെട്ട സമയത്ത് പനിക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് വ്യാജരേഖയുണ്ടാക്കിയത്.

നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 20 വരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് രേഖയിലുള്ളത് . ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് ഡോക്ടറും നഴ്‌സും മൊഴി നല്‍കി. ആ സമയം ദിലീപ് സിനിമയില്‍ അഭിനയിക്കുയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *