ആരെയും സംരക്ഷിക്കില്ല, നിയമം എല്ലാവര്‍ക്കും ബാധകം കാനം

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേനന്ദ്രന്‍. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഒരുനിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി വിഷയത്തില്‍ കാനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജനജാഗ്രതാ യാത്രക്കിടെ കാനവും തോമസ് ചാണ്ടിയും വേദി പങ്കിട്ടിരുന്നു. കൈയ്യേറ്റ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ജന ജാഗ്രത യാത്ര വെല്ലുവിളികള്‍ക്കുള്ള വേദിയല്ലെന്ന് കാനവും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *