കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. നവംബര്‍ 20ന് മുമ്പ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വാര്‍ത്തകള്‍. മറ്റ് പ്രതികളെ കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തില്‍ പിണറായിക്കെതിരെയും കുറ്റം നിലനില്‍ക്കുമെന്നാണ് സി.ബി.ഐ വാദം.
ലാവ്ലിന് കേസ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി ഹൈകോടതി ശരിവെച്ചിരുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് പിണറായിയെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍, കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ?നിയമ നടപടികള്‍ നേരിടണമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
ലാവ്ലിന് കേസ്: സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും
