തോമസ് ചാണ്ടിയുടെ രാജി സൂചന നൽകി എൻ സി പി

മന്ത്രി തോമസ് ചാണ്ടി രാജി വെക്കുമെന്ന സൂചന നൽകി എൻ സി പി സംസ്ഥാന നേതൃത്വം. പെൺകെണിയിൽ പെട്ടു രാജി വെക്കേണ്ടി വന്ന എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിയാവുമെന്നു എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പീതാംബരൻ മാസ്റ്റർ. ഇത് നേരത്തെ ഉള്ള ധാരണ ആണെന്നും ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. സിപിഎം, സിപിഐ എന്നീ കക്ഷികൾ തോമസ് ചാണ്ടി രാജി വെക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

 

അതേസമയം വിഷയത്തിൽ സിപിഎം, സിപിഐ ഉഭയകക്ഷി ചർച്ചകൾ നടന്നു. തിരുവനന്തപുരം എ കെ ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.രാജി സംബന്ധിച്ച ചോദ്യങ്ങൾക്കു രണ്ടു വർഷം കഴിഞ്ഞ് രാജി വാക്കാമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *