മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കത്ത് നല്‍കിയിരുന്നു. അസാധാരണ കാര്യങ്ങള്‍ നടന്നത് കൊണ്ടാണ് വിട്ടുനിന്നത്. ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെയെന്നും റവന്യൂമന്ത്രി അറിയിച്ചു.

മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *