പ്രായപൂര്‍ത്തിയാകാത്ത ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയെ ബലാല്‍സംഗംചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി. യുവാവ് കസ്റ്റഡിയില്‍. വര്‍ക്കലയ്ക്കടുത്തുള്ള കോളനിയിലാണ് സംഭവം. ദരിദ്ര കുടുംബാംഗവും പതിനേഴുകാരിയുമായ ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയാണ് ബലാല്‍സംഗത്തിന് ഇരയായത്.

 

 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം പഠിത്തം മതിയാക്കി കുറച്ചകലെയുള്ള ടെക്‌സ്‌റ്റൈസില്‍ ജോലിക്കു പോവുകയായിരുന്നു പെണ്‍കുട്ടി.
കൂലി വേലക്കാരനായ അച്ഛന്റെ വരുമാനത്തില്‍ കുടുംബത്തിന് കഴിയാന്‍ പറ്റുമായിരുന്നില്ല. സ്വയം തീരുമാനമനുസരിച്ച് പഠിത്തം നിറുത്തി ജോലിക്കു പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് താമസിക്കുന്ന കൊത്തപ്പണിക്കാരനായ നന്ദു ( 21) പെണ്‍കുട്ടിയെ കള്ളത്തരം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി തൊട്ടടുത്തുള്ള വീട്ടി
ലേക്ക് വരുത്തി.

 

ആളൊഴിഞ്ഞ ഈ വീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് കയറിപ്പിടിച്ചു. രക്ഷപ്പെടാനായി നിലവിളിച്ചെങ്കിലും ഇയാള്‍ ബലം പ്രയോഗിച്ച് വായ പൊത്തി. മല്‍ പിടിത്തത്തിലൂടെ പെണ്‍കുട്ടിയെ ഇയാള്‍ കീഴടക്കി. ചെറുത്തു നില്‍ക്കാന്‍ പെണ്‍കുട്ടി തീവ്രശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ ക്രൂര മായ ബലാല്‍സംഗത്തിന് ഇരയായി. വീട്ടലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം തോന്നിയ വീട്ടുകാര്‍ വിശദ വിവരം ചോദിച്ചപ്പോഴാണ് താന്‍ മാനഭംഗത്തിന് ഇരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ മാനഹാനി കണക്കാക്കാതെ വര്‍ക്കല പൊലീസിന് പരാതി നല്‍കി. പൊലീസ് ഒട്ടും വൈകാതെ നന്ദുവിനെ പിടികൂടുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *