കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ബന്ദിപ്പുരയിലെ ഹാജിന്‍ മേഖലയില്‍ അജ്ഞായതര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിനെതിരെ വെടിവയ്പ്പുണ്ടായി.

തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. മേഖലയില്‍ മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. ഏറ്റുമുട്ടല്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *