സി.പി.ഐ തോളത്തിരുന്ന് ചെവി കടിക്കുന്നു ആനത്തലവട്ടം

കൊല്ലം: ചാമ്പ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം കൊല്ലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. സി.പി.ഐക്ക് ഒറ്റക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല.

വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *