എം ആര്‍ വാക്‌സിനെതിരായ പ്രചാരണം; ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവയ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും മലപ്പുറം സര്‍ക്കാരിനു ബാലികേറാമലയല്ലെന്നും മന്ത്രി പറഞ്ഞു.

11 ജില്ലകളില്‍ കുത്തിവെയ്പ് ഈമാസം 25 വരെ നീട്ടിയിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. ഈ മാസം മൂന്നിന് അവസാനിപ്പിക്കാനിരുന്നതാണെങ്കിലും ലക്ഷ്യം കൈവരിക്കാത്തതിനാല്‍ 18 വരെ നേരത്തേ നീട്ടിയിരുന്നു. ഇതിനകം 59 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായാണു കണക്ക്.

മലപ്പുറം ജില്ലയാണ് പ്രതിരോധ കുത്തിവയ്പില്‍ ഏറ്റവും പിന്നില്‍. 56.44 ശതമാനം കുട്ടികള്‍ക്കുമാത്രമേ കുത്തിവയ്പ് നല്‍കാനായുള്ളൂ. ഇവിടെ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *