അബീര്‍ ഗ്രൂപ്പിന് ഗിന്നസ് ലോക റിക്കാര്‍ഡ്

മലപ്പുറം-കേരളത്തിലും ഗള്‍ഫ് നാടുകളിലും ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഗിന്നസ് ലോക റിക്കാര്‍ഡിന്റെ നിറവില്‍. നാലായിരത്തി അഞ്ഞൂറ് കുട്ടികളെ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ മനുഷൃ മൊസൈക്ക് തീര്‍ത്തതിനാണ് ഗിന്നസ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. രണ്ടായിരത്തി പതിനഞ്ചില്‍ 4200 പേരെ പങ്കെടുപ്പിച്ച് ഇറാക്കി പട്ടാളം സ്ഥാപിച്ച ഗിന്നസ് റിക്കാര്‍ഡാണ് അബീര്‍ ഗ്രൂപ്പ് തകര്‍ത്തത്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജിദ്ദ ഇന്തൃന്‍ സ്‌കൂളിന്റെ  സഹകരണത്തോടെയാണ് അബീര്‍ ഗ്രൂപ്പ് ഭീമന്‍ മനുഷൃ മൊസൈക്ക് തീര്‍ത്തത്. വര്‍ധിച്ച്വരുന്ന പ്രമേഹ രോഗത്തിന് തടയിടുന്നതിന് ബോധവല്‍ക്കരണം നടത്തുക എന്നത്കൂടിയാണ് ഈ ലോക റിക്കാര്‍ഡിലൂടെ ലക്ഷൃമിടുന്നതെന്ന് അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് വൃക്തമാക്കി.
കോഴിക്കോടും മലപ്പുറം ജില്ലയിലെ കിഴിശേരിയിലും ആശുപത്രികള്‍ ഉള്ള അബീര്‍ ഗ്രൂപ്പിന്റെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ‘അബീര്‍ എഡൃു സിറ്റി” യില്‍ മള്‍ട്ടി സ്പെഷൃാലിറ്റി ആശുപത്രി, വിവിധ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയ ബ്രഹത് പദ്ധതി ഇപ്പോള്‍ നിര്‍മ്മാണഘട്ടത്തിലാണ്.
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രതിനിധി ഹുദാ വച്ചബിന്റെ സാന്നിദ്ധൃത്തിലാണ് അബീര്‍ ഗ്രൂപ്പ് ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്. ലോക പ്രമേഹ ദിനത്തിന്റെ ലോഗോയുടേയും അബീര്‍ ഗ്രൂപ്പിന്റെ ലോഗോയുടേയും രൂപത്തില്‍ നാലായിരത്തി അഞ്ഞൂറ് കുട്ടികള്‍ അണിനിരന്നാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രതിനിധി ഹുദാ വച്ചബില്‍ നിന്ന് അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഫലകം ഏറ്റുവാങ്ങി.
ആരോഗൃ രംഗത്ത് ഏറെ ഭീഷണികള്‍ സൃഷ്ടിക്കുന്ന പ്രമേഹ രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു. നൂറ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗൃകരമായ ഭക്ഷണ ശീലം, വൃായാമത്തിന്റെ ആവശൃകത, ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാരൃങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും.
വിജയകരമായ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ദൗതൃത്തില്‍ പങ്കെടുത്ത 4500 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, സൗജനൃ മെഡിക്കല്‍ ചെക്കപ്പ്, അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ നല്‍കുമെന്ന് അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് പറഞ്ഞു.
അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ്, ജാബിര്‍ വലിയകത്ത്, ജയന്‍.കെ, നൗഫല്‍ പാലക്കോത്ത് തുടങ്ങിയവര്‍ ഗിന്നസ് റിക്കാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *