പത്മാവതിക്ക് ബിഹാറിലും വിലക്ക് ; പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.ഓരോ ദിവസവും പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പെതുപ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ പറയുന്നത് സുപ്രീംകോടതി വിലക്കി ഉത്തരവ് ഇറക്കിയത്.
എന്നാല്‍ വിധിയെ മറികടന്ന് പത്മാവതിയെ ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍.
പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് നിതീഷ് വ്യക്തമാക്കി.ബിഹാര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാര്‍ റിഷിയും നിതീഷ് കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കി. ചിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതി പുതിയ ഉത്തരവ് ഇറക്കിയത് പത്മാവതിയെ കുറിച്ച് അഭിപ്രായങ്ങള്‍ നടത്തിയ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തിരിച്ചടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *