മലപ്പുറം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു, നാട്ടുകാര്‍ ഭീതിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ പ്രദേശങ്ങളില്‍ കടല്‍ അസാധാരണമായ രീതിയില്‍ ഉള്‍വലിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയില്‍. താനൂര്‍ താലൂക്കിലെ കോവര്‍മണ്‍ കടപ്പുറത്താണ് കടല്‍ നൂറുമീറ്ററോളം ദൂരത്തേക്ക് ഉള്‍വലിഞ്ഞത്. സമാന രീതിയില്‍ തിരൂരങ്ങാടിയിലെ സദ്ദാം ബീച്ച് അഴിമുഖത്ത് നിന്നും കടല്‍ ഒരു കിലോ മീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ട്.

 

സുനാമിയ്ക്ക് മുമ്ബ് സാധാരണ ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സാദ്ധ്യകളൊന്നും നിലവിലില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതേസമയം, പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഉള്‍വലിഞ്ഞ കടല്‍ ഇതുവരെയും തിരിച്ച് കയറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *