ദുബായ്: അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്‌സ് വര്‍ഷങ്ങളായി നടത്തി വരുന്ന താടി വളര്‍ത്തല്‍ മത്സരത്തിന്റെ യുഎഇ തലത്തില്‍ വിജയിയായി കാസര്‍കോട് നീലേശ്വരം പേരോല്‍ സ്വദേശി ധനില്‍കുമാര്‍. അമേരിക്കന്‍, ജര്‍മന്‍, നോര്‍വേ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെയാണ് ധനില്‍ പരാജയപ്പെടുത്തിയത്. ആരും മോഹിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ മത്സരത്തെക്കുറിച്ച് അറിഞ്ഞ സുഹൃത്തുക്കളാണ് ധനിലിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുഎഇ സ്വദേശികളും വിവിധ രാജ്യക്കാരുമായ നാല്‍പതിലേറെ പേര്‍ മത്സരത്തിനെത്തി. ഒടുവില്‍ അവസാനത്തെ അഞ്ച് പേരുടെ പട്ടികയില്‍ ധനില്‍ ഇടം പിടിച്ചു. താടിയുടെ ഭംഗി, ഉറപ്പ് എന്നിവയോടൊപ്പം മീശയും വിധികര്‍ത്താക്കള്‍ പരിശോധിക്കുന്നതിനോടൊപ്പം വേദിയില്‍ നിര്‍ത്തി ചോദ്യങ്ങളും ഉണ്ടായിരുന്നു. വിവാഹിതനാകുമ്‌ബോള്‍ ഭാര്യ താടി തനിക്കിഷ്ടമല്ലെന്നും വെട്ടണമെന്നും പറഞ്ഞാല്‍ അനുസരിക്കുമോ എന്നായിരുന്നു ധനിലിനോടുള്ള ചോദ്യം. താനിത്രയും ഇഷ്ടപ്പെടുന്ന താടി ഒരിക്കലും വെട്ടില്ലെന്നായിരുന്നു മറുപടി.
ആ നിലപാടാണ് വിധികര്‍ത്താക്കള്‍ക്ക് ഏറെ ഇഷ്ടമായത്.
