കാഠ്മണ്ഡു: നേപ്പാളില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റിലായി. കാക്കര്‍ബിറ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പോലീസ് സുരക്ഷ പരിശോധന നടത്തുന്നതിനിടെ ഇവരുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങള്‍ നേപ്പാല്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നേപ്പാളില്‍ ഡിസംബര്‍ ഏഴിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും ലക്ഷ്യംവച്ചായിരുന്നു ആക്രമണങ്ങള്‍. വ്യാഴാഴ്ച ഭരണകക്ഷിയായ നേപ്പാള്‍ കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
