രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 22 ശതമാനവുംയു പിയില്‍

ലക്‌നൗ: രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 22 ശതമാനവും അരങ്ങേറുന്നത് യുപിയിലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ യുടേതാണ് കണക്ക്.

2014ല്‍ 9,622 കുറ്റകൃത്യങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ ഇത് 20 ശതമാനം വര്‍ദ്ധിച്ച് 11,592 ആയി. 2016 ല്‍ വീണ്ടും ആറ് ശതമാനം കൂടി 12,317 ആയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ 22 ശതമാനത്തോളം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണ്. എന്നാല്‍ ഇത്രയും കേസുകള്‍ പരിഹരിക്കാനായി രണ്ട് സൈബര്‍ സെല്‍ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് ലക്‌നൗവിലും, മറ്റൊന്ന് നോയിഡയിലും. വേറെ നഗരങ്ങളിലെല്ലാം ചെറിയ ചില സൈബര്‍ യൂണിറ്റുകളുണ്ടെകിലും അവിടെയൊന്നും അടിസ്ഥാന സൗകര്യങ്ങളോ മറ്റു സാങ്കേതിക വിദഗ്ദ്ധരോ ഇല്ലെന്നതാണ് വസ്തുത.

ഇത്രയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനം പോരെന്നതിനാല്‍ തന്നെ പുതിയ സൈബര്‍ യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്നും വേണ്ട സൗകര്യങ്ങളൊരുക്കുമെന്നും എ ഡി ജി പി ചന്ദ്ര പ്രകാശ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *