എന്റെ പൊന്നു പെങ്ങന്മാരെ…മുസ്ലീമിനെ കെട്ടിയാല്‍ അവന്‍ നാളെ വേറെ പെണ്ണിനേം കൊണ്ട് വീട്ടില്‍ വരും; ഡോ. മാരിയോ ജോസഫ്

കൊച്ചി: മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം ഹാദിയ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും. ഇസഌം മതത്തില്‍ നിന്ന് മാറി ക്രിസ്തുമതത്തില്‍ ആകൃഷ്ടനാകുകയും ക്രിസ്ത്യാനി ആകുകയും ചെയ്ത ഡോ. മരിയോ ജോസഫ് മതപരിവര്‍ത്തനത്തില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞും ഇസഌം മതത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

മതവിഷം മനുഷ്യനില്‍ കുത്തിവയ്ക്കുന്നതിന് എതിരെയാണ് മാരിയോ ജോസഫിന്റെ പ്രഭാഷണം. താന്‍ ക്രിസ്ത്യാനി ആയതിന് പിന്നാലെ തനിക്കെതിരെ വ്യാപകായി അവഹേളന പ്രചരണങ്ങള്‍ നടന്നെന്നും മാരിയോ വ്യക്തമാക്കുന്നു. താന്‍ ഒരു മനുഷ്യസ്‌നേഹി ആയതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും മാരിയോ പറയുന്നു.
കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാന്‍ പറ്റാത്തവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാന്‍ പറ്റുമെന്ന് മാരിയോ ചോദിക്കുന്നു. ഒരിക്കലും സ്‌നേഹക്കുറവുകൊണ്ടല്ല എന്റെ പ്രതികരണങ്ങള്‍. എല്ലാ മതങ്ങളും ഇഷ്ടമാണ്. എല്ലാ മതക്കാരേയും. എല്ലാ അമ്മമാരോടും പെങ്ങന്മാരോടും സ്‌നേഹമുള്ളതുകൊണ്ടാണ് അവര്‍ക്കായി ഒരു കഌസ് സോഷ്യല്‍ മീഡിയ വഴി നല്‍കിയത് മാരിയോ പറയുന്നു.

ആദ്യ കഌസ് കഴിഞ്ഞ് നിരവധി പെണ്‍കുട്ടികള്‍ വിളിച്ചു. ഒരു മുസഌമിനെ കെട്ടുന്നതുകൊണ്ട് എന്താണ് തനിക്ക് പ്രശ്‌നമെന്നും ചോദിച്ചു. അതിന് മറുപടിയായാണ് ഈ വീഡിയോ എന്നു പറഞ്ഞാണ് മാരിയോയുടെ പുതിയ വിശദീകരണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ത്രീകളില്‍ നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിച്ചുകൊള്ളാന്‍ അനുവാദം നല്‍കുന്ന ഖുറാനിലെ ആയത്ത് വിശദീകരിച്ചുകൊണ്ടാണ് മാരിയോ എത്തുന്നത്.

എന്റെ പൊന്നു പെങ്ങളേ.. ഇപ്പോഴത്തെ ഈ പ്രായത്തില്‍ ഒരു മുസഌം പയ്യനോട് സ്‌നേഹം തോന്നി, അവന്റെ ഭംഗിയിലും പെരുമാറ്റത്തിലും പണത്തിലും ആകൃഷ്ടരായി അവനെ നിങ്ങള്‍ വിവാഹം കഴിക്കുന്നു. കുറച്ചുനാള്‍ കഴിയുമ്‌ബോള്‍ അവന്‍ വേറൊരു പെണ്ണിനെ വിവാഹം കഴിച്ചുകൊണ്ട് വന്നാല്‍ നിനക്ക് മിണ്ടാന്‍ പറ്റില്ല എന്റെ പൊന്നുപെങ്ങളേ.. കാരണം. നാലെണ്ണംവരെ ആകാമെന്ന് അവന് നിയമമുണ്ട്.ഇതുകൊണ്ടും തീര്‍ന്നില്ല. പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അള്ളാഹു മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലും ആണ് ഇത്.

അങ്ങനെ സ്ത്രീകളുടെ മേല്‍ കുതിരകേറുന്നു. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ നിന്ന് അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക.അങ്ങനെ അവള്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ. അവള്‍ക്കെതിരെ നടപടികള്‍ ഒന്നും എടുക്കരുത്. ഇതാണ് ഇസഌം മതം നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരത്തില്‍ കിടപ്പറ മാറാനും അടിക്കാനും ഉപദേശിക്കുന്നു.
ഇത്തരത്തില്‍ ലൗജിഹാദില്‍ പെട്ടാല്‍ തല്ലിയാലോ മറ്റൊരു പെണ്ണിനെ കൊണ്ടുവന്നാലോ ഒന്നും ചെയ്യാനാവില്ലെന്ന് എല്ലാ മതക്കാരായ അമ്മമാരും പെങ്ങന്മാരും ഇക്കാര്യം ഓര്‍ക്കണം ഡോ. മാരിയോ ജോസഫ് പറയുന്നു. ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ സോഷ്യല്‍ മീഡിയയിലുടെ നല്‍കിയ മാരിയോയുടെ വീഡിയോ കഌസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *